facebook മഴവില്‍ മനോരമാ അവാര്‍ഡില്‍ പൃഥ്വിരാജ് മികച്ച സംവിധായകന്‍, മോഹന്‍ല... - Vigyaa
Close

Delete Collection?

Are you sure you want to delete this collection permanently?

Close

Delete Collection?

Are you sure you want to delete this collection permanently?

Everyone has a Story to Tell and an Experience to Share!

Let’s Start Writing
e85c05ed-d8e6-491e-aaf4-5548cb1c3636

177 views

മഴവില്‍ മനോരമാ അവാര്‍ഡില്‍ പൃഥ്വിരാജ് മികച്ച സംവിധായകന്‍, മോഹന്‍ലാല്‍ അള്‍ട്ടിമേറ്റ് എന്റര്‍ടെയിനര്‍

#
Prthviraj & Mohanlal

ചലച്ചിത്ര അവാര്‍ഡ് നിശയുമായി മഴവില്‍ മനോരമാ ചാനലും. മഴവില്‍ എന്റര്‍ടെയിന്‍മെന്റ് അവാര്‍ഡ് എന്ന പേരിലാണ് പുരസ്‌കാരങ്ങള്‍. ഓള്‍ ടൈം എന്റര്‍ടെയിനര്‍ പുരസ്‌കാരം ഗായകന്‍ യേശുദാസിനും, അള്‍ട്ടിമേറ്റ് എന്റര്‍ടെയിനര്‍ പുരസ്‌കാരം മോഹന്‍ലാലിനും സമ്മാനിച്ചു. പ്രിയദര്‍ശനാണ് മാസ്റ്റര്‍ ഡയറക്ടര്‍ അവാര്‍ഡ്.

മികച്ച വിനോദ സിനിമയായി ഞാന്‍ പ്രകാശനെ തെരഞ്ഞെടുത്തു. ലൂസിഫര്‍ സംവിധാനം ചെയ്ത പൃഥ്വിരാജ് സുകുമാരനാണ് മികച്ച സംവിധായകന്‍. ഐശ്വര്യ ലക്ഷ്മി മികച്ച നടി. ഫഹദ് ഫാസിലും ടൊവിനോ തോമസും മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടു.

ആസിഫലിയും ഐശ്വര്യലക്ഷ്മിയുമാണ് മികച്ച ജോഡികള്‍. ഹരീഷ് കണാരന്‍ ഹാസ്യതാരമായും സിദ്ദീഖ് സ്വഭാവനടനായും സണ്ണി വെയ്ന്‍ വില്ലനായും രമേഷ് പിഷാരി ഓള്‍റൗണ്ട് എന്റര്‍ടെയിനറായും തെരഞ്ഞെടുക്കപ്പെട്ടു. അന്ന ബെന്‍ ആണ് പുതുമുഖം

കുഞ്ചാക്കോ ബോബനും രമേഷ് പിഷാരടിയുമായിരുന്നു അവതാരകര്‍. മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്നാണ് യേശുദാസിന് അവാര്‍ഡ് നല്‍കിയത്. സത്യന്‍ അന്തിക്കാടും പ്രിയദര്‍ശനും ജി സുരേഷ്‌കുമാറും ചേര്‍ന്നാണ് മോഹന്‍ലാലിന് അവാര്‍ഡ് നല്‍കിയത്. ആറ് മണിക്കൂര്‍ താരനിശ മമ്മൂട്ടിയാണ് ഉദ്ഘാടനം ചെയ്തത്. ജീവാംശമാണ് എന്ന ഗാനത്തിനാണ് മികച്ച ഗാനത്തിനും ഗായകനുമുള്ള അവാര്‍ഡ്

Reference Image
Close